Wednesday, May 18, 2011

ബ്ളോഗ് ഫെസ്റ്റ്

പ്രിയരേ,
ബ്ളോഗ് രംഗം അനുദിനം വികസിക്കുകയും ബൂലോക സമൂഹം ഭാഷാസ്നേഹികളുടെ ഒരു ബദൽ മലയാളി സമൂഹവുമായി മാറുന്ന കാലത്ത്,
ഉപരിപ്ളവമായി ചിന്തിക്കുന്ന, ആഗോള വ്യാപകമായി ചിതറിക്കിടക്കുന്ന ബൂലോകരുടെ
ഒരു ഫെസ്റ്റ്!!!!
മീറ്റുകളുടെ ചുരുങ്ങിയ സമയ പരിമിതികളും പരസ്പരം അടുക്കുവാനുള്ള സമയക്കുറവും എല്ലാറ്റിനുമൊരു ബദൽ പരിഹാരവും ബൂലോകത്തിന്റെന്റെ വിപ്ളവകരമായ മുന്നേറ്റത്തിന്റെ നാന്ദിയായും മാറിയേക്കാവുന്ന ഒരു ബൂലോക ആഘോഷമാക്കി ബ്ളോഗ് ഫെസ്റ്റിനെ  മാറ്റാം എന്ന് ഒരു കൂട്ടം ബ്ലോഗേർസ് തുടങ്ങി വച്ച കരടു ചർച്ച ആശാവഹമായി വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു...

ഒറ്റ ദിവസത്തെ ബ്ലോഗ് മീറ്റ് എന്നതിലുപരി രണ്ടോ അതിലധികമോ ദിവസങ്ങളിലായി നടക്കുന്ന ബ്ളോഗേഴ്സിന്റെയോ അവരുടെ കുടുംബാംഗങ്ങളുടെയോ സ്റ്റേജ്, ഓഫ് സ്റ്റേജ് ഐറ്റങ്ങളുമായി വിശാലമായ ഒരു ബ്ളോഗ് ഫെസ്റ്റിവൽ ഓണക്കാലത്ത് നടത്തുക എന്ന രീതിയിലായിരുന്നു ഇതിന്റെ പ്രാഥമിക ചർച്ച തുടങ്ങി വച്ചതും രൂപപ്പെടുത്തിയതും...

അതിനിടയിൽ കണ്ണൂർ സൈബർ മീറ്റ് ഓണക്കാലത്തേയ്ക്ക് തീരുമാനമായതിനാൽ വിശാല ബ്ളൊഗ് ഫെസ്റ്റ് എന്നത് തൽക്കാലം മറ്റൊരവസരത്തിലേയ്ക്ക് മാറ്റാം എന്നു തീരുമാനിക്കുകയും അതിന്റെ തുടർ ചർച്ചകൾക്കായി ഒരു ഗൂഗിൾ ഗ്രൂപ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്....
(മുകളിലെ മെനുബാർ ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ എല്ലാ ബ്ളോഗർമാരോടും അഭ്യർത്ഥിക്കുന്നു....)
അതുകൊണ്ട് നമുക്ക് കണ്ണൂർ മീറ്റിനോടനുബന്ധിച്ച് ബ്ളോഗ് ഫെസ്റ്റിവലിന്റെ പ്രാഥമിക ഇനമായ ഓഫ് സ്റ്റേജ് ഐറ്റങ്ങൾ ഓൺലൈനായി നടത്താം എന്നൊരു ആശയമാണുള്ളത്..

കണ്ണൂർ മീറ്റിന്റെ മുഖ്യസാരഥികളായ ബിജുകുമാർ ആലക്കോട്, ബിജു കൊട്ടില തുടങ്ങിയവർ വളരെ ആവേശപൂർവ്വം ഇതിനെ മീറ്റിന്റെ ഭാഗമാക്കി നെഞ്ചോടു ചേർക്കുന്നു...

അതിനായി കഥ, കവിത, ലേഖനം, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ ബ്ളോഗേഴ്സിന്റെയും മറ്റ് ഓൺലൈൻ എഴുത്തുകാരുടെയും ഇടയിൽ മൽസരങ്ങൾ നടത്തുകയും ഓരോ ഇനത്തിലും മികച്ച അഞ്ചു സൃഷ്ടികൾ കണ്ടെത്തുകയും അവർക്ക് കണ്ണൂർ മീറ്റിൽ വച്ച് പുരസ്കാരം നൽകുകയും ചെയ്യുക എന്നതാണ്‌ പ്രാഥമിക ചർച്ചയിലൂടെ രൂപപ്പെട്ട ഒരാശയം....
മൽസരങ്ങൾ എങ്ങിനെ ആയിരിക്കണം എന്തൊക്കെ നിബന്ധനകളാണ്‌ മൽസരാർത്ഥികൾക്കു മുൻപിൽ വെയ്ക്കേണ്ടത് സമ്മാനവും മറ്റു കാര്യങ്ങളും നമുക്ക് ഈ പോസ്റ്റിലൂടെയും ഇതിന്റെ ഗൂഗിൾ ഗ്രൂപ്പിലൂടെയും ചർച്ച ചെയ്യാം....

48 comments:

  1. ചർച്ചകൾ നടക്കട്ടെ ;)

    ReplyDelete
  2. ചർച്ച ചെയ്യാം....

    ReplyDelete
  3. നല്ല സംരംഭം!
    പിൻ തുണ..!

    ReplyDelete
  4. നല്ല ഒരു ചിന്ത. ആശംസകള്‍

    ReplyDelete
  5. നല്ല ആശയം തന്നെ, ഒരു കൊട്ട ആശംസകള്‍.
    പതിവുപോലെ അകമഴിഞ്ഞ വാഗ്ദാനങ്ങള്‍

    ReplyDelete
  6. സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു

    ReplyDelete
  7. ഹൃദയം നിറഞ്ഞ ആശംസകള്‍

    ReplyDelete
  8. ആശംസകള്‍ ......ഹൃദയപൂര്‍വ്വം....

    ReplyDelete
  9. ആശംസകൾ! തിരുവനന്തപുരത്തുനിന്നും ആളുകൾ വരും. അപ്പോ പിന്നെ ഞാനും.....നോക്കട്ടെ! ഒക്കെ സമയവും സന്ദർഭവും പോലെ!

    ReplyDelete
  10. ഒരു യാത്രാ വിവരണ മത്സരം കൂടി ഉള്‍പ്പെടുത്താമോ ?

    ReplyDelete
  11. നല്ല ആശയം ..എല്ലാ പിന്തുണയുമുണ്ട്...
    വിജയാശംസകള്‍!!!

    ReplyDelete
  12. നല്ല ആശയം.
    ആശംസകൾ....

    ReplyDelete
  13. നല്ല ആശയം..ആശംസകള്‍..

    ReplyDelete
  14. നല്ല കാര്യം. എല്ലാ ഭാവുകങ്ങളും നേരുന്നു. ചർച്ച നടക്കട്ടെ!

    ReplyDelete
  15. എല്ലാവിധ ആശംസകള്‍

    ReplyDelete
  16. fair decision,congratz

    ReplyDelete
  17. ആശംസകൾ....ഏത് അഭിപ്രായവും എന്നോടും ആരായാം...എന്റെ എല്ലാ സഹായങ്ങളും ഉണ്ടാകും

    ReplyDelete
  18. ദുബായില്‍ നിന്നു
    ചെയ്യാന്‍ ആവുന്നത് ചെയ്യാം ..
    വേണ്ടത് അറിയിക്കുക. ആശംസകള്‍ ...

    ReplyDelete
  19. ആശംസകള്‍ നേരുന്നു. കൂടുതല്‍ വിഭാഗങ്ങളോ, മത്സരങ്ങളോ ഉള്‍പെടുത്തിയാല്‍ നന്നായിരിക്കും .

    ReplyDelete
  20. ...........നടക്കട്ടെ...ആശംസകള്‍...

    ReplyDelete
  21. നല്ലനല്ല തീരുമാനങ്ങള്‍..ആശയങ്ങള്‍!അതിനൊക്കെയും കൂട്ടുണ്ടാവും.ആശംസകളോടെ.....

    ReplyDelete
  22. എന്റെ സന്തോഷം തരുന്നു

    ReplyDelete
  23. ഇവിടെ ആശംസകള്‍ അല്ലാതെ മറ്റൊന്നുമില്ലല്ലോ ...ചര്‍ച്ചകള്‍ക്ക് പോരുന്നില്ല ...
    ഫെസ്റിവല്‍ തുടങ്ങുന്ന ഒപ്പം തന്നെ ബ്ലോഗ്‌ ലോകത്തെ സീനിയര്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു ജൂറി ടീം ആദ്യം തിരഞ്ഞെടുത്തു കൂടെ .?
    എന്റെയും ആശംസകള്‍... :)

    ReplyDelete
  24. എല്ലാ ഈ നല്ല സംരംഭങ്ങൾക്കും സകലവിധ ഭാവുകങ്ങളൂം ..
    ഇനി എല്ലാം വായിച്ചറിയുവാൻ പിന്തുടരുന്നൂ

    ReplyDelete
  25. നല്ല സംരഭം എല്ലാ വിധ പിന്‍തുണയും

    ReplyDelete
  26. ആ...ങ്ങള്‍ ഉഷാറാക്കി...ഞമ്മളും ണ്ട് കൂടെ.

    ReplyDelete
  27. ഞാനും കൂടി വരുന്നേ..വണ്ടി വിടല്ലേ...

    ReplyDelete
  28. ആ ഹാ കൊള്ളാലോ..
    ഞാനുമുണ്ട് ഒരു കൈ നോക്കാന്‍..
    അല്ല പിന്നെ..
    ഇങ്ങളൊക്കെക്കൂറ്റി തീരുമാനിച്ച് പറയിം..
    ഞാനിവിടെ കാത്തിരിക്കാം..

    ReplyDelete