Tuesday, August 9, 2011

ബ്ളോഗ് ഫെസ്റ്റ് സൃഷ്ടികൾ ക്ഷണിക്കുന്നു.

പ്രിയ സുഹൃത്തെ
കണ്ണൂർ സൈബർ മീറ്റിനോടനുബന്ധിച്ച് നടത്തുന്ന "ബ്ളോഗ് ഫെസ്റ്റ് 2011" എന്ന ഓൺലൈൻ  മൽസരത്തിലേയ്ക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
കഥ, കവിത, ഫോട്ടോഗ്രഫി, യാത്രാവിവരണം, ലേഖനം എന്നീ 5 ഇനങ്ങളിലുള്ള മൽസരം ആണ്‌ നടത്താനുദ്ദേശിക്കുന്നത്.
സൃഷ്ടികൾ ആഗസ്റ്റ് 25നു മുൻപായി ലഭിയ്ക്കത്തക്ക വിധമാണ്‌ അയയ്ക്കേണ്ടത്,
ബ്ളോഗിലും മറ്റ് ഓൺലൈൻ ഇടങ്ങളിലും എഴുതുന്ന ഏതൊരാൾക്കും സൃഷ്ടികൾ അയയ്ക്കാം. blogfestivel@gmail.com എന്ന അഡ്രസ്സിലാണ്‌ അയയ്ക്കേണ്ടത്.
ഓരോമൽസരത്തിലെയും വിജയികൾക്ക് കണ്ണൂർ മീറ്റിൽ വച്ച് പ്രശസ്തിപത്രവും സമ്മാനവും വിതരണം ചെയ്യുന്നതായിരിക്കും.
മൽസരത്തിന്റെ നിയമാവലി താഴെ കൊടുക്കുന്നു

1. സൃഷ്ടികളിൽ ഉപയോഗിക്കുന്ന ഫോണ്ട് യൂണികോഡിലുള്ളതായിരിക്കണം, യാത്രാവിവരണത്തിനും മറ്റും ഉപയോഗിക്കുന്ന ചിത്രങ്ങൾ അടിക്കുറിപ്പോടു കൂടി മെയിലിൽ പ്രത്യേകം അറ്റാച്ച് ചെയ്യുകയോ, അല്ലെങ്കിൽ ആർട്ടിക്കിൾ ചിത്രങ്ങളോടു കൂടി വേറ്ഡ് (Microsoft Word) ഫയലിൽ സെറ്റ് ചെയ്ത്, അറ്റാച്ച് ചെയ്ത് അയയ്ക്കുകയോ ആവാം.

2. സൃഷ്ടികളെക്കുറിച്ചുള്ള സാങ്കേതിക വിവരണം :

കവിത : പരമാവധി 30 വരി (പ്രത്യേക വിഷയമില്ല)
കഥ  : പരമാവധി 1000 വാക്കുകൾ (പ്രത്യേക വിഷയമില്ല)
ലേഖനം : പരമാവധി 1200 വാക്കുകൾ,  വിഷയം :
"സോഷ്യൽ നെറ്റ് വർക്കിംഗ്, സാദ്ധ്യതകളും ചൂഷണവും"
യാത്രാ വിവരണം : കുറഞ്ഞത് 400 പരമാവധി 800 വാക്കുകള്‍, ചിത്രങ്ങൾ 5 എണ്ണം
(വാക്കുകളുടെ എണ്ണം തിട്ടപ്പെടുത്താൻ നിരവധി സൈറ്റുകൾ ഉണ്ട് അവയുടെ ഏതെങ്കിലും സേവനം ഉപയോഗിക്കാം ഉദാ : http://www.javascriptkit.com/script/script2/countwords.shtml)
ഫോട്ടോഗ്രഫി : വിഷയം : കാർഷികം (Farming)
Jpeg ഫോർമാറ്റിലുള്ള ചിത്രങ്ങളായിരിക്കണം അയയ്ക്കേണ്ടത്,
താല്പ്പര്യമുള്ള ഏതൊരാൾക്കും ചിത്രങ്ങൾ അയയ്ക്കാം,
ബ്ളോഗർ ആയിരിക്കണം എന്ന് നിർബന്ധമില്ല.
ചിത്രങ്ങളെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങൾ :
ലാന്റ്സ്കേപ്പ് ഫോർമാറ്റ് : ചിത്രങ്ങളുടെ വീതി 1800 പിക്സൽ, ഉയരം വീതിക്ക് ആനുപാതികമായി.
പോർട്രെയ്റ്റ് ഫോർമാറ്റ്: വീതി 900 പിക്സൽ, ഉയരം അതിന് ആനുപാതികമായി.
ഒരു മൽസരാർത്ഥിയ്ക്ക് ഒരു ചിത്രം എന്ന രീതിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു

3. രചനകൾ തികച്ചും മൗലികമായിരിക്കണം ബ്ളോഗിലോ മറ്റിടങ്ങളിലോ പോസ്റ്റിയ രചനകൾ സ്വീകരിക്കുന്നതല്ല,

4. മീറ്റിലെയും ഫെസ്റ്റിലെയും സംഘാടകർ മൽസരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല.

5. ഓരോ ഇനത്തിലെയും അവസാന റൗണ്ടിൽ വരുന്ന ഇനങ്ങൾ ഒരു ബ്ളോഗിൽ പോസ്റ്റ് ചെയ്യുകയും അവയെ ഓൺലൈൻ വോട്ടിംഗിലൂടെ വായനക്കാർക്ക് തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്‌.

ഓൺലൈൻ വോട്ടും ജഡ്ജിംഗ് പാനൽ തിരഞ്ഞെടുക്കുന്നവോട്ടും കൂട്ടിയായിരിക്കും അന്തിമ ഫലം പ്രഖ്യാപിക്കുക, ജഡ്ജിംഗ് പാനലിന്റെ തീരുമാനമായിരിക്കും അന്തിമം.

6. ഓരോ ഇനത്തിലും മികച്ച നാല്‌ സൃഷ്ടികൾ വീതം തിരഞ്ഞെടുക്കുകയും ആദ്യ രണ്ട് സ്ഥാനങ്ങൾക്ക് ആയിരം രൂപ വിലവരുന്ന ഗിഫ്റ്റ് പാക്കുകളും മൂന്നും നാലും സ്ഥാനങ്ങൾക്ക് 500 രൂപ വിലയുള്ള സമ്മാനപ്പൊതികളുമാണ്‌
നൽകുക.
കൂടാതെ കണ്ണൂർ സൈബർമീറ്റിൽ വച്ച് പ്രശസ്തിപത്രവും ട്രോഫിയും നൽകും.

7. സമ്മാനങ്ങളൊന്നും തപാൽ ആയി അയച്ചു തരുന്നതല്ല, വിജയികളോ വിജയികളുടെ പ്രതിനിധികളോ കണ്ണൂർ മീറ്റിൽ വച്ച് നടത്തുന്ന സമ്മാനദാനച്ചടങ്ങിൽ വച്ച് സമ്മാനങ്ങൾ സ്വീകരിക്കേണ്ടതാണ്‌.

സൈകതം ബുക്സ് ആണ്‌ പ്രധാന സ്പോൺസർ, സീയെല്ലസ് ബുക്സ്, ലിപി പബ്ലികേഷൻ തുടങ്ങി മറ്റു പല സ്ഥാപനങ്ങളും സമ്മാനങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്പോൺസർമാരുടെ വിശദവിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.


22 comments:

  1. സമ്മാനം എനിച്ചു തന്ന... ചൂ...

    ReplyDelete
  2. സം മാനം! മാനം പോകാതെ നോക്കാൻ,ഞാൻ സൃഷ്ടികളയക്കുന്നില്ല.മീറ്റിന് ആ‍ാ‍ാ‍ാ‍ാ‍ാ‍ാശംസകൾ

    ReplyDelete
  3. നല്ല പ്രവര്‍ത്തനങ്ങള്‍.. ആശംസകള്‍

    ReplyDelete
  4. അപ്പൊ എല്ലാം പറഞ്ഞ പോലെ............

    ReplyDelete
  5. asamsakal.. kannoor Meet gambheeramavatte...

    ReplyDelete
  6. ഇദ്ദ് കൊള്ളമല്ലോ കുട്ടിയേ! ആശംസകള്‍ നേരുന്നു.....

    ReplyDelete
  7. ഞാനെന്തിനാ കുറയ്ക്കുന്നത്?? എന്റെയും ആയിരം ആശംസകള്‍...

    ReplyDelete
  8. മീറ്റ് എന്നാണ്?, മറന്നു, സെപ്ത:11?
    ഒത്താല്‍ സദ്യയുടെയും പരിപാടിയുടെയും പങ്ക് ആസ്വദിക്കാന്‍ കഴിയുമല്ലോ‍ാ‍ാ‍ാ‍ാ‍ാ!!

    ReplyDelete
  9. ഒരു ലേഖനം അയക്കുന്നു.ഒന്നില്‍ കൂടൂതല്‍ സൃഷ്ടികള്‍ അയക്കാന്‍ പറ്റുമോ?

    ReplyDelete
  10. ഞാൻ ഇതൊന്നും വായിച്ചില്ല . അത് കൊണ്ടാണ് ബ്ലോഗിൽ പോസ്റ്റിയ ഒരെണ്ണം അയച്ചു. സോറി.ട്ടൊ.(അത് മായിച്ച് കളഞ്ഞേരെ.)

    ReplyDelete
  11. ലാസ്റ്റ് ദിവസം തട്ടിക്കൂട്ടിയിട്ട് ഒരു കഥ അയച്ചപ്പോഴാണ് പറയുന്നത് 31 വരെ സമയം ഉണ്ടെന്ന്,,
    ഇനി എന്താ ചെയ്യ?

    ReplyDelete
  12. ബ്ലോഗ്ഫെസ്റ്റിനു അയച്ച രചന യഥാസ്ഥാനത്ത് കിട്ടിയോ എന്നറിയാന്‍ ഒരു വഴിയുമില്ല. എന്നെ പോലെ കമ്പ്യൂട്ടറിന്റെ സാങ്കേതിക പരിജ്ഞാനം കുറവുള്ള വ്യക്തികള്‍ ഇ-മെയില്‍ തുടങ്ങിയവയിലൂടെ സൃഷ്ടികള്‍ അയക്കുമ്പോള്‍ അത് ശരിയായ വിധത്തില്‍ തന്നെയാണ് അയച്ചതെന്നും ഉദ്ദിഷ്ട സ്ഥലത്ത് അത് എത്തിചേര്‍ന്നെന്നും അറിയാന്‍ എന്ത് മാര്‍ഗം? ഈ സംശയം പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. കഥ വിഭാഗത്തില്‍ ഒരു എണ്ണം ഞാനും അയച്ചതിനാലും അതിന്റെ അക്നോളജ്മെന്റ് ഒന്നും കിട്ടാതിരുന്നതിനാലുമാണ് ഈ കുറിപ്പിന് കാരണമായത്.

    ReplyDelete
  13. enthappo kannoor meettinu varanamennu karuthi pakshe school thurappu chathichu...aasamsakal

    ReplyDelete
  14. AS Shareefka told, there is no way to know whether received or not.Also till now no updates in this regard.A winner may have to arrange a taxi for taking these gifts to home!!!

    ReplyDelete
  15. പ്രിയരേ,
    ചില സാങ്കേതിക കാരണങ്ങളാൽ ബ്ലോഗ് ഫെസ്റ്റ് മൽസരങ്ങൾ നീട്ടി വച്ച വിവരം ക്ഷമാപൂർവ്വം അറിയിക്കുന്നു.
    പുതുക്കിയ വിവരങ്ങളും മറ്റു വിശദാംശങ്ങളും ഉടൻ അറിയിക്കാം...
    സഹകരണത്തിന് നന്ദി..

    ReplyDelete