Tuesday, August 9, 2011

ബ്ളോഗ് ഫെസ്റ്റ് സൃഷ്ടികൾ ക്ഷണിക്കുന്നു.

പ്രിയ സുഹൃത്തെ
കണ്ണൂർ സൈബർ മീറ്റിനോടനുബന്ധിച്ച് നടത്തുന്ന "ബ്ളോഗ് ഫെസ്റ്റ് 2011" എന്ന ഓൺലൈൻ  മൽസരത്തിലേയ്ക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
കഥ, കവിത, ഫോട്ടോഗ്രഫി, യാത്രാവിവരണം, ലേഖനം എന്നീ 5 ഇനങ്ങളിലുള്ള മൽസരം ആണ്‌ നടത്താനുദ്ദേശിക്കുന്നത്.
സൃഷ്ടികൾ ആഗസ്റ്റ് 25നു മുൻപായി ലഭിയ്ക്കത്തക്ക വിധമാണ്‌ അയയ്ക്കേണ്ടത്,
ബ്ളോഗിലും മറ്റ് ഓൺലൈൻ ഇടങ്ങളിലും എഴുതുന്ന ഏതൊരാൾക്കും സൃഷ്ടികൾ അയയ്ക്കാം. blogfestivel@gmail.com എന്ന അഡ്രസ്സിലാണ്‌ അയയ്ക്കേണ്ടത്.
ഓരോമൽസരത്തിലെയും വിജയികൾക്ക് കണ്ണൂർ മീറ്റിൽ വച്ച് പ്രശസ്തിപത്രവും സമ്മാനവും വിതരണം ചെയ്യുന്നതായിരിക്കും.
മൽസരത്തിന്റെ നിയമാവലി താഴെ കൊടുക്കുന്നു

1. സൃഷ്ടികളിൽ ഉപയോഗിക്കുന്ന ഫോണ്ട് യൂണികോഡിലുള്ളതായിരിക്കണം, യാത്രാവിവരണത്തിനും മറ്റും ഉപയോഗിക്കുന്ന ചിത്രങ്ങൾ അടിക്കുറിപ്പോടു കൂടി മെയിലിൽ പ്രത്യേകം അറ്റാച്ച് ചെയ്യുകയോ, അല്ലെങ്കിൽ ആർട്ടിക്കിൾ ചിത്രങ്ങളോടു കൂടി വേറ്ഡ് (Microsoft Word) ഫയലിൽ സെറ്റ് ചെയ്ത്, അറ്റാച്ച് ചെയ്ത് അയയ്ക്കുകയോ ആവാം.

2. സൃഷ്ടികളെക്കുറിച്ചുള്ള സാങ്കേതിക വിവരണം :

കവിത : പരമാവധി 30 വരി (പ്രത്യേക വിഷയമില്ല)
കഥ  : പരമാവധി 1000 വാക്കുകൾ (പ്രത്യേക വിഷയമില്ല)
ലേഖനം : പരമാവധി 1200 വാക്കുകൾ,  വിഷയം :
"സോഷ്യൽ നെറ്റ് വർക്കിംഗ്, സാദ്ധ്യതകളും ചൂഷണവും"
യാത്രാ വിവരണം : കുറഞ്ഞത് 400 പരമാവധി 800 വാക്കുകള്‍, ചിത്രങ്ങൾ 5 എണ്ണം
(വാക്കുകളുടെ എണ്ണം തിട്ടപ്പെടുത്താൻ നിരവധി സൈറ്റുകൾ ഉണ്ട് അവയുടെ ഏതെങ്കിലും സേവനം ഉപയോഗിക്കാം ഉദാ : http://www.javascriptkit.com/script/script2/countwords.shtml)
ഫോട്ടോഗ്രഫി : വിഷയം : കാർഷികം (Farming)
Jpeg ഫോർമാറ്റിലുള്ള ചിത്രങ്ങളായിരിക്കണം അയയ്ക്കേണ്ടത്,
താല്പ്പര്യമുള്ള ഏതൊരാൾക്കും ചിത്രങ്ങൾ അയയ്ക്കാം,
ബ്ളോഗർ ആയിരിക്കണം എന്ന് നിർബന്ധമില്ല.
ചിത്രങ്ങളെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങൾ :
ലാന്റ്സ്കേപ്പ് ഫോർമാറ്റ് : ചിത്രങ്ങളുടെ വീതി 1800 പിക്സൽ, ഉയരം വീതിക്ക് ആനുപാതികമായി.
പോർട്രെയ്റ്റ് ഫോർമാറ്റ്: വീതി 900 പിക്സൽ, ഉയരം അതിന് ആനുപാതികമായി.
ഒരു മൽസരാർത്ഥിയ്ക്ക് ഒരു ചിത്രം എന്ന രീതിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു

3. രചനകൾ തികച്ചും മൗലികമായിരിക്കണം ബ്ളോഗിലോ മറ്റിടങ്ങളിലോ പോസ്റ്റിയ രചനകൾ സ്വീകരിക്കുന്നതല്ല,

4. മീറ്റിലെയും ഫെസ്റ്റിലെയും സംഘാടകർ മൽസരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല.

5. ഓരോ ഇനത്തിലെയും അവസാന റൗണ്ടിൽ വരുന്ന ഇനങ്ങൾ ഒരു ബ്ളോഗിൽ പോസ്റ്റ് ചെയ്യുകയും അവയെ ഓൺലൈൻ വോട്ടിംഗിലൂടെ വായനക്കാർക്ക് തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്‌.

ഓൺലൈൻ വോട്ടും ജഡ്ജിംഗ് പാനൽ തിരഞ്ഞെടുക്കുന്നവോട്ടും കൂട്ടിയായിരിക്കും അന്തിമ ഫലം പ്രഖ്യാപിക്കുക, ജഡ്ജിംഗ് പാനലിന്റെ തീരുമാനമായിരിക്കും അന്തിമം.

6. ഓരോ ഇനത്തിലും മികച്ച നാല്‌ സൃഷ്ടികൾ വീതം തിരഞ്ഞെടുക്കുകയും ആദ്യ രണ്ട് സ്ഥാനങ്ങൾക്ക് ആയിരം രൂപ വിലവരുന്ന ഗിഫ്റ്റ് പാക്കുകളും മൂന്നും നാലും സ്ഥാനങ്ങൾക്ക് 500 രൂപ വിലയുള്ള സമ്മാനപ്പൊതികളുമാണ്‌
നൽകുക.
കൂടാതെ കണ്ണൂർ സൈബർമീറ്റിൽ വച്ച് പ്രശസ്തിപത്രവും ട്രോഫിയും നൽകും.

7. സമ്മാനങ്ങളൊന്നും തപാൽ ആയി അയച്ചു തരുന്നതല്ല, വിജയികളോ വിജയികളുടെ പ്രതിനിധികളോ കണ്ണൂർ മീറ്റിൽ വച്ച് നടത്തുന്ന സമ്മാനദാനച്ചടങ്ങിൽ വച്ച് സമ്മാനങ്ങൾ സ്വീകരിക്കേണ്ടതാണ്‌.

സൈകതം ബുക്സ് ആണ്‌ പ്രധാന സ്പോൺസർ, സീയെല്ലസ് ബുക്സ്, ലിപി പബ്ലികേഷൻ തുടങ്ങി മറ്റു പല സ്ഥാപനങ്ങളും സമ്മാനങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്പോൺസർമാരുടെ വിശദവിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.