Wednesday, May 18, 2011

ബ്ളോഗ് ഫെസ്റ്റ്

പ്രിയരേ,
ബ്ളോഗ് രംഗം അനുദിനം വികസിക്കുകയും ബൂലോക സമൂഹം ഭാഷാസ്നേഹികളുടെ ഒരു ബദൽ മലയാളി സമൂഹവുമായി മാറുന്ന കാലത്ത്,
ഉപരിപ്ളവമായി ചിന്തിക്കുന്ന, ആഗോള വ്യാപകമായി ചിതറിക്കിടക്കുന്ന ബൂലോകരുടെ
ഒരു ഫെസ്റ്റ്!!!!
മീറ്റുകളുടെ ചുരുങ്ങിയ സമയ പരിമിതികളും പരസ്പരം അടുക്കുവാനുള്ള സമയക്കുറവും എല്ലാറ്റിനുമൊരു ബദൽ പരിഹാരവും ബൂലോകത്തിന്റെന്റെ വിപ്ളവകരമായ മുന്നേറ്റത്തിന്റെ നാന്ദിയായും മാറിയേക്കാവുന്ന ഒരു ബൂലോക ആഘോഷമാക്കി ബ്ളോഗ് ഫെസ്റ്റിനെ  മാറ്റാം എന്ന് ഒരു കൂട്ടം ബ്ലോഗേർസ് തുടങ്ങി വച്ച കരടു ചർച്ച ആശാവഹമായി വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു...

ഒറ്റ ദിവസത്തെ ബ്ലോഗ് മീറ്റ് എന്നതിലുപരി രണ്ടോ അതിലധികമോ ദിവസങ്ങളിലായി നടക്കുന്ന ബ്ളോഗേഴ്സിന്റെയോ അവരുടെ കുടുംബാംഗങ്ങളുടെയോ സ്റ്റേജ്, ഓഫ് സ്റ്റേജ് ഐറ്റങ്ങളുമായി വിശാലമായ ഒരു ബ്ളോഗ് ഫെസ്റ്റിവൽ ഓണക്കാലത്ത് നടത്തുക എന്ന രീതിയിലായിരുന്നു ഇതിന്റെ പ്രാഥമിക ചർച്ച തുടങ്ങി വച്ചതും രൂപപ്പെടുത്തിയതും...

അതിനിടയിൽ കണ്ണൂർ സൈബർ മീറ്റ് ഓണക്കാലത്തേയ്ക്ക് തീരുമാനമായതിനാൽ വിശാല ബ്ളൊഗ് ഫെസ്റ്റ് എന്നത് തൽക്കാലം മറ്റൊരവസരത്തിലേയ്ക്ക് മാറ്റാം എന്നു തീരുമാനിക്കുകയും അതിന്റെ തുടർ ചർച്ചകൾക്കായി ഒരു ഗൂഗിൾ ഗ്രൂപ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്....
(മുകളിലെ മെനുബാർ ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ എല്ലാ ബ്ളോഗർമാരോടും അഭ്യർത്ഥിക്കുന്നു....)
അതുകൊണ്ട് നമുക്ക് കണ്ണൂർ മീറ്റിനോടനുബന്ധിച്ച് ബ്ളോഗ് ഫെസ്റ്റിവലിന്റെ പ്രാഥമിക ഇനമായ ഓഫ് സ്റ്റേജ് ഐറ്റങ്ങൾ ഓൺലൈനായി നടത്താം എന്നൊരു ആശയമാണുള്ളത്..

കണ്ണൂർ മീറ്റിന്റെ മുഖ്യസാരഥികളായ ബിജുകുമാർ ആലക്കോട്, ബിജു കൊട്ടില തുടങ്ങിയവർ വളരെ ആവേശപൂർവ്വം ഇതിനെ മീറ്റിന്റെ ഭാഗമാക്കി നെഞ്ചോടു ചേർക്കുന്നു...

അതിനായി കഥ, കവിത, ലേഖനം, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ ബ്ളോഗേഴ്സിന്റെയും മറ്റ് ഓൺലൈൻ എഴുത്തുകാരുടെയും ഇടയിൽ മൽസരങ്ങൾ നടത്തുകയും ഓരോ ഇനത്തിലും മികച്ച അഞ്ചു സൃഷ്ടികൾ കണ്ടെത്തുകയും അവർക്ക് കണ്ണൂർ മീറ്റിൽ വച്ച് പുരസ്കാരം നൽകുകയും ചെയ്യുക എന്നതാണ്‌ പ്രാഥമിക ചർച്ചയിലൂടെ രൂപപ്പെട്ട ഒരാശയം....
മൽസരങ്ങൾ എങ്ങിനെ ആയിരിക്കണം എന്തൊക്കെ നിബന്ധനകളാണ്‌ മൽസരാർത്ഥികൾക്കു മുൻപിൽ വെയ്ക്കേണ്ടത് സമ്മാനവും മറ്റു കാര്യങ്ങളും നമുക്ക് ഈ പോസ്റ്റിലൂടെയും ഇതിന്റെ ഗൂഗിൾ ഗ്രൂപ്പിലൂടെയും ചർച്ച ചെയ്യാം....